പഞ്ചായത്ത് തിരഞ്ഞെടുപ്പ്
പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരികയായി. 2005-ലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോല്‍ ഒട്ടേറെ വ്യത്യസ്തഥകള്‍ നിലനില്‍കുമ്പൊഴാണ് ഈ തിരഞ്ഞെടുപ്പ് സംജാതമായിട്ടുള്ളത്. സാധാരണ ഗതിയില്‍ കണ്‍മുന്നിലെ വിഷയങ്ങളും വികസനപ്രശ്നങ്ങളുമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതെങ്കിലും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഭിമാന സ്തംഭങ്ങളില്‍ ഒന്നായ പ്രാദേശിക തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളിലധികവും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണെന്നതിനാല്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ കേരള ജനത പൊതുവിലും, നിലനില്‍പിന് വേണ്ടിയും അവകാശങ്ങള്‍ക്ക് വേണ്ടിയും പടപൊരുതുന്ന പാര്‍ശ്വവല്‍കരിക്കപ്പെടുന്ന ലോകത്തിലെ ഇതര സാധാരണക്കാര്‍ പ്രത്യേകിച്ചും നേരിടുന്ന പ്രശ്നങ്ങളോട് പുലര്‍ത്തുന്ന സമീപനങ്ങളും നിലപാടുകളും , അതിലെല്ലാം ഉപരി ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും നയങ്ങളും വോട്ടര്‍മാര്‍ വിലയിരുത്തേണ്ടതുണ്ട്. ഭരണ കക്ഷി എന്ന നിലയിലും സര്‍കാറിന് നേതൃത്വം നല്കുന്നവര്‍ എന്ന നിലയിലും സി പി എം – ന്റെ നയങ്ങളും നിലപാടുകളും പ്രത്യേകം വിലയിരുത്തപ്പെടുക തികച്ചും സ്വഭാവികവുമാണ്.
….തുടരും….