പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങി
പുതിയങ്ങാടി: നാട്ടുകാരുടെ ചിരകാല സ്വപ്നമായ മത്സ്യബന്ധന മേഖലക്ക് സര്‍ക്കാര്‍ വക പ്രത്യേക ആരോഗ്യ കേന്ദ്രം എന്ന ദീര്‍ഘ കാലത്തെ ആവശ്യം ഒടുവില്‍ നടപ്പിലായി. സി പി എം പുതിയങ്ങാടി ശാഖയും , മൊട്ടാമ്പ്രം ഷെരീഫിന്റെ നേത്ര്ത്വത്തില്‍ ഏതാനും യുവാക്കളും നിരന്തരം നല്‍കിയ നിവേദനങ്ങളുടെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ആരോഗ്യ മന്ത്രി സ: ശ്രീമതി ടീച്ചറുടെ പ്രത്യേക താല്‍പര്യ പ്രകാരം നടപ്പിലാക്കാന്‍ സാധിച്ചത്. സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പെടുത്തി പ്രവര്‍ത്തനം തുടങ്ങിയ ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ 2012ല്‍ ആശുപത്രി ആയി ഉയര്‍ത്താനും, രോഗികളെ കിടത്തി ചികില്‍സിക്കാന്‍ കഴിയുമാര്‍ ഈ ആരോഗ്യ കേന്ദ്രത്തെ മാറ്റാനും സര്‍ക്കാറിന് പദ്ധതിയുണ്ട്.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും, മാടായി പഞ്ചായത്തും കാണിച്ച ഉദാസീനത മൂലമാണ് നായനാര്‍ സര്‍ക്കാര്‍ അനുവദിച്ച ഈ ആരോഗ്യ കേന്ദ്രം തുടങ്ങാന്‍ ഇത്രയും കാല താമസം എടുത്തത്. അവുകാദര്‍ കുട്ടി നഹ ആരോഗ്യമന്ത്രി ആയിരുന്നപ്പോഴാണ് ആദ്യമായി ഇത്തരത്തിലൊരു ആശുപത്രി ആവശ്യപ്പെട്ടത്. എന്നാല്‍ പല തവണ അധികാരത്തില്‍ വന്ന മുസ്ലിം ലീഗ്, ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് തങ്ങളുടെ കഴിവ്കേട് മറച്ച്‌വെക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് നായനാര്‍ സര്‍ക്കാര്‍ പാഥമിക സൌകര്യങ്ങള്‍ ഏര്‍ ഫ്പ്പെടുത്തുന്നതിന് പഞ്ചായത്തിന് അനുവദിച്ച ഫണ്ട് രാഷ്ട്രീയ ലാക്കോടെ പലതവണ ലാപ്‌സാക്കുകയും ചെയ്തു.