കേസുകള്‍ പിന്‍വലിച്ചു
കണ്ണൂര്‍: മൊട്ടാമ്പ്രം ഷെരീഫിന്‍റെ പേരിലുള്ള രണ്ട് കേസുകള്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ പിന്‍വലിച്ചു. കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷെരീഫ് ആരോഗ്യ മന്ത്രി ശ്രീമതിടീച്ചര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
1997ല്‍ റമദാന്‍ കാലത്ത് പുതിയങ്ങാടി, പഴയങ്ങാടി, മുട്ടം ഉള്‍പടെ മാടായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥിരമായി വൈദ്യുതി അട്ടിമറിക്കുന്നതിന് സാമൂഹ്യദ്രോഹികളെ സഹായിച്ച K S E B ജീവനക്കാര്‍ക്ക് എതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിനും, ഓഫീസ് ആക്രമിച്ചതിനും, 1994ല്‍ ബസ്ജീവനക്കാര്‍ പുതിയങ്ങാടിയെ അവഗണിക്കുന്നതിനെതിരെ സമരം നടത്തിയതിനും വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പഴയങ്ങാടി പോലീസ് കേസെടുത്തിരുന്നത്. പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ച് PDPPആക്ട് പ്രകാരം അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസും ഇതില്‍ ഉള്‍പടും. പ്രവാസിയായ ഷെരീഫിന് കോടതിയില്‍ ഹാജരാകാനുള്ള പ്രയാസങ്ങള്‍ മനസ്സിലായത് കൊണ്ടാണ് കേസ് പിന് വലിച്ചത്. നേരത്തെ ഇദ്ദേഹം14 ദിവസം കണ്ണൂര്‍ സബ്ജയിലില്‍ റിമാന്‍റില്‍ കഴിഞ്ഞിട്ടുണ്ട്. വി. പി. അബ്ദുറഹമാന്‍ ഹാജി മകന്‍ പി.എം. മുഹമ്മദ് ഷെരീഫ് എന്നാണ് ഇദ്ദേഹത്തിന്‍റെ പൂര്‍ണ്ണ നാമം.